ന്യൂമാൻ കോളേജ് പൂർവ്വവിദ്യാർത്ഥി – അദ്ധ്യാപക അനദ്ധ്യാപകസംഗമം
സ്നേഹമുള്ളവരെ,
തൊടുപുഴ ന്യൂമാൻ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമനൈറ്റ്സിൻ്റെ നേതൃത്വത്തിൽ 2024-25 വർഷത്തെ പൂർവ്വ വിദ്യാർത്ഥി അധ്യാപക അനധ്യാപക മെഗാ സംഗമം 2025 ഫെബ്രുവരി 16 തിയതി ഉച്ചകഴിഞ്ഞ് 2.30 ന് കോളേജിലെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന ഈ സംഗമത്തിൽ
“കോളേജ് ജീവിതം ബാക്കിവെച്ച മധുരമായ ഓർമ്മകൾക്ക് നിറം പകരുവാൻ, ന്യൂമാൻ കോളേജ് എന്ന വികാരം മനസ്സിൽ ഉണർത്തുവാൻ, കാലം ബാക്കിവെച്ചു പോയ സൗഹൃദത്തിന് പൊലിമയേകുവാൻ, എല്ലാ തിരക്കുകളും മാറ്റിവെച്ച് ഈ ദിനത്തിൽ നമുക്ക് ഒരിക്കൽകൂടി ഈ കലാലയ തിരുമുറ്റത്ത് ഒത്തുചേരാം”.
ഒരുവട്ടം കൂടി
വട്ടം കൂടുവാനും, വലുതായി കൂടുവാനും
നമുക്കൊന്നു ചേരാം.
പഴയ ഓർമ്മകൾ ഓർത്തെടുക്കാനും പഴയകാലത്തേക്ക് തിരിച്ചു നടക്കാനും.
കലാകായിക വിനോദങ്ങൾ, ഡിപ്പാർട്‌മെൻ്റ് തിരിച്ചുള്ള കൂടിച്ചേരലുകൾ
അഡ്വ. സെബാസ്റ്റ്യൻ കെ ജോസ് പ്രസിഡന്റ്, ന്യൂമനൈറ്റ്സ്
ഡോ. ജെന്നി കെ അലക്‌സ് പ്രിൻസിപ്പാൾ, ന്യൂമാൻ കോളേജ്
ഡോ. ജിതിൻ ജോയി, സെക്രട്ടറി, ന്യൂമനൈറ്റ്സ്
9895981293