ഷെയർ എ റുപ്പീ

തൊടുപുഴ ന്യൂമാൻ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ സുവർണ്ണ ജൂബിലയോടനുബന്ധിച്ചു നടത്തപ്പെടുന്ന ‘ഷെയർ എ റുപ്പീ’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം കോട്ടയം നവജീവൻ ട്രസ്റ്റ്‌ ഡയറക്ടർ ശ്രീ പി യു തോമസ്  നിർവഹിച്ചു.

അവശത അനുഭവിക്കുന്നവർക്കിടയിലാണ് സ്വർഗ്ഗവും ആദർശ ലോകവും – പി യു തോമസ്
തൊടുപുഴ : അവശത അനുഭവിക്കുന്നവർക്കിടയിലാണ് സ്വർഗ്ഗവും ആദർശ ലോകവുമെന്ന് കോട്ടയം നവജീവൻ ട്രസ്റ്റ്‌ ഡയറക്ടർ ശ്രീ പി യു തോമസ്. തൊടുപുഴ ന്യൂമാൻ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ സുവർണ്ണ ജൂബിലയോടനുബന്ധിച്ചു നടത്തപ്പെടുന്ന ‘ഷെയർ എ റുപ്പീ’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. വിൻസെന്റ് നെടുങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, റവ. ഡോ. തോമസ് പൂവത്തുങ്കൽ, പ്രൊഫസർ ബെന്നി കെ പി, പ്രൊഫസർ ജെന്നി കെ അലക്സ്‌, പ്രൊഫസർ സേവ്യർ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.